Advertisement

ഒഡീഷയിൽ ബിജെഡി – കോൺഗ്രസ് സഖ്യം ?

September 29, 2017
1 minute Read
Naveen_Patnaik

കോൺഗ്രസും ബിജു ജനതാദളും ഒരുമിക്കുന്നു. ബിജു ജനതാദൾ അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക് കോൺഗ്രസിനൊപ്പം നിൽക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുകൂട്ടരും തമ്മിൽ ചർച്ചകളാരംഭിച്ചു.

ബിജെപി തരംഗം ഏൽക്കാതെ പോയ സംസ്ഥാനങ്ങളിലൊന്നായ ഒഡീഷയെ കേന്ദ്രീകരിച്ചാണ് അമിത് ഷായുടെ പുതിയ നീക്കങ്ങൾ. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് 20 വർഷമായി ഒഡീഷ ഭരിക്കുന്ന പട്‌നായികും ബിജെഡിയും കോൺഗ്രസിനൊപ്പം നിൽക്കാനൊരുങ്ങുന്നത്.

ഒഡീഷയിലെ പ്രതിപക്ഷ കക്ഷിയാണ് കോൺഗ്രസ്. കോൺഗ്രസ് നേതാക്കളെ സ്വാധീനിയ്ക്കാനും ബിജെപി ഒരുങ്ങുന്നുവെന്നതിനാൽ ബിജെഡി – കോൺഗ്രസ് സഖ്യം ഇരു കൂട്ടർക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top