ഷാർജ ജയിലിലെ തടവുകാരുടെ മോചനം യാഥാർത്ഥ്യമായി

കേരള സന്ദർശനത്തിനിടെ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ച ഇന്ത്യൻ തടവുകാരുടെ മോചനം യാഥാർത്ഥ്യമായി. ഗുരുതര കുറ്റകൃത്യങ്ങളിലല്ലാതെ ഷാർജ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരായ 149 തടവുകാരെയാണ് കേരള മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം മോചിപ്പിച്ചത്.
ഇവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായുള്ള ചെലവുകളും ശൈഖ് സുൽത്താൻ വഹിച്ചു. രണ്ട് കോടി ദിർഹം (35 കോടി രൂപ)യാണ് ഇവരുടെ ബാധ്യതകൾ തീർക്കാൻ ചെലവായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here