Advertisement

ഭീതി പരത്തി ബാലിയിലെ മൗണ്ട് അഗംഗ്

September 29, 2017
Google News 0 minutes Read
volcano eruption..1

ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ ഭീതി പടർത്തി അഗ്‌നിപർവതം പുകയുന്നു. ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവ്വതത്തിന്റെ സമീപ പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. 1,30,000 പേരെ ഇതുവരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. മൗണ്ട് അഗംഗ് അഗ്‌നിപർവതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകൾ നൽകി പുകഞ്ഞുകൊണ്ടിരിക്കുന്നത്. അഗ്‌നിപർവതമുഖത്തിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ ആളുകൾ എത്തുന്നത് വിലക്കിയിരിക്കുകയാണ്. 1963ൽ മൗണ്ട് അഗംഗ് പൊട്ടിത്തെറിച്ച് 1,100 പേർ മരിച്ചിരുന്നു. അതേസമയം കിഴക്കൻ ബാലിയിലെ ഈ സജീവ അഗ്‌നിപർവതം ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here