Advertisement

കടലിന്റെ ആഴങ്ങളില്‍ ഒളിപ്പിച്ചുവച്ച രഹസ്യം; 19,325 സമുദ്ര അഗ്നിപര്‍വതങ്ങളെ കൂടി കണ്ടെത്തി ഗവേഷകര്‍

May 3, 2023
Google News 3 minutes Read
Almost 20,000 Ancient Volcanoes Discovered at The Bottom of The Ocean

ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി പുതിയതായി 19,325 സമുദ്ര അഗ്നിപര്‍വതങ്ങളെക്കൂടി കണ്ടെത്തി ഗവേഷകര്‍. ഏകദേശം 6.2 മൈല്‍ ഉയരമുള്ള സമുദ്രപര്‍വതങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തിനടിയില്‍ സംഭവിക്കുന്ന ചില അഗ്നി പര്‍വത പ്രവര്‍ത്തനങ്ങളാണ് ഇത്തരം സമുദ്രപര്‍വതങ്ങള്‍ രൂപപ്പെടാന്‍ കാരണം. കാലിഫോര്‍ണിയയിലെ സ്‌ക്രിപ്പ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യനോഗ്രഫിയിലെ ഭൗമശാസ്ത്രജ്ഞനായ ജൂലി ജിവോര്‍ജിയന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമുദ്ര പര്‍വതങ്ങളെ കണ്ടെത്തിയത്. (Almost 20,000 Ancient Volcanoes Discovered at The Bottom of The Ocean)

സോണാര്‍ ഉപയോഗിച്ചാണ് സാധാരണഗതിയില്‍ ഇത്തരം സമുദ്രപര്‍വതങ്ങളെ കണ്ടെത്താറുള്ളത്. എന്നാല്‍ കപ്പല്‍ ഇവയ്ക്ക് മുകളിലൂടെ പോയാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വിവരശേഖരണം ശാസ്ത്രജ്ഞര്‍ നടത്തിയത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ CryoSat2 ഉപഗ്രഹത്തില്‍ നിന്നും ഐഎസ്ആര്‍ഒയുടേയും ഫ്രഞ്ച് സ്‌പേസ് ഏജന്‍സിയുടേയും ഉപഗ്രഹമായ SARAL ല്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 19,325 സമുദ്രപര്‍വതങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

പുതിയതായി കണ്ടെത്തിയതില്‍ ഭൂരിഭാഗം സമുദ്ര പര്‍വതങ്ങളും 700 മീറ്ററിന് മുകളില്‍ ഉയരമുള്ളവയാണ്. 421 മീറ്റര്‍ ഉയരമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഏറ്റവും ചെറിയ സമുദ്ര പര്‍വതം. 2011ല്‍ ശാസ്ത്രജ്ഞര്‍ 24,643 സമുദ്ര പര്‍വതങ്ങള്‍ കണ്ടെത്തിയിരുന്നു. പുതിയ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ സമുദ്രത്തിന്റെ ആഴങ്ങളില്‍ രൂപം കൊണ്ട അഗ്നിപര്‍വതങ്ങളുടെ ആകെ എണ്ണം 43,454 ആയി.

പുതിയതായി കണ്ടെത്തിയ സമുദ്രപര്‍വതങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സ് ജേര്‍ണലില്‍ ഈ അടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കണ്ടെത്തലുകള്‍ ശാസ്ത്രജ്ഞരെ പ്ലേറ്റ് ടെക്‌റ്റോണിക്‌സ്, അഗ്‌നിപര്‍വ്വതങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights: Almost 20,000 Ancient Volcanoes Discovered at The Bottom of The Ocean

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here