Advertisement

ടെലിഫോൺ ചോർത്തൽ; പി.വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്

23 hours ago
Google News 2 minutes Read

ടെലിഫോൺ ചോർത്തലിൽ മുൻ എം.എൽ.എ പി.വി അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. തന്റെ ഫോൺ അൻവർ ചോർത്തിയെന്ന കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് കേസടുത്തത്. മുരുകേഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. മലപ്പുറം ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ സെപ്റ്റംബർ 1ന് നടത്തിയ വാർത്താസമ്മേളനത്തിൽ പി.വി അൻവർ താൻ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോൺ നമ്പർ ചോർത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നലെയാണ് മുരുഗേഷ് നരേന്ദ്രൻ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് മുരുകേഷ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

Story Highlights : Police register case against PV Anvar in Telephone tapping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here