ഇരുന്നൂറോളം നായകളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടി; മൂന്നാർ പഞ്ചായത്തിനെതിരെ കേസ്

നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ പഞ്ചായത്തിനെതിരെ കേസെടുത്ത് പൊലീസ്. ഇരുന്നൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാരോപിച്ച് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിലാണ് നടപടി. നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്.
പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവർക്കെതിരെയാണ് കേസ് എടുത്തു. നായ്ക്കളെ കൂട്ടത്തോടെ പിടികൂടി നല്ലതണ്ണി കല്ലാറിലെ മാലിന്യപ്ലാന്റിലെത്തിച്ച് കുഴിച്ചുമൂടിയെന്നാണ് പരാതി. നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാനായി തിരക്കി ഇറങ്ങിയപ്പോഴാണ് നായ്ക്കളെ കൊന്നതായി അറിയുന്നത്. തുടർന്നായിരുന്നു പരാതയുമായി പൊലീസിനെ സമീപിച്ചത്.
Story Highlights : Police case against Munnar Panchayath
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here