ആർ.എസ്.എസ് പ്രവർത്തകൻ സൂരജ് വധക്കേസ്; അഞ്ചാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

ആര്‍.എസ്എസ്. പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതി മനോരാജിന് ജാമ്യവും കോടതി അനുവദിച്ചു. മനോരാജിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. ഒരു ലക്ഷം രൂപ ബോണ്ട് ,തത്തുല്യ ആൾ ജാമ്യം എന്നിങ്ങനെയാണ് മറ്റ് വ്യവസ്ഥകൾ. അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പേരാണ് കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടിരുന്നു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുൻപ് സൂരജിനെ വധിക്കാൻ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു സൂരജ്. സിപഐഎം പ്രവർത്തകനായ സൂരജ് ബിജെപിയിൽ ചേർന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികൾ സംഭവശേഷം മരിച്ചു.
Story Highlights : RSS worker Sooraj murder case; High Court freezes sentence of 5th accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here