നിമിഷപ്രിയയുടെ മോചനത്തിനായി വീണ്ടും ഗവര്‍ണറെ കണ്ട് ചാണ്ടി ഉമ്മന്‍

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി വീണ്ടും ഗവര്‍ണറെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണറെ സമീപിച്ചത്. മുന്‍പും ചാണ്ടി ഉമ്മന്‍ ഇതേ ആവശ്യം ഉന്നയിച്ച് ഗവര്‍ണറെ സമീപിച്ചിരുന്നു. നിമിഷപ്രിയയുടെ മോചനം തന്റെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ വലിയ ആഗ്രഹം കൂടിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു ചാണ്ടി ഉമ്മന്റേയും ഗവര്‍ണറുടേയും കൂടിക്കാഴ്ച. ചര്‍ച്ചയിലെ കൂടുതല്‍ വിശദാംശങ്ങള്‍ ചാണ്ടി ഉമ്മന്‍ പുറത്തുവിട്ടിട്ടില്ല. (Chandy Oommen meets Governor again for Nimisha Priya’s release)
നിമിഷപ്രിയയുടെ മോചനത്തിനായി തിരക്കിട്ട് നീക്കങ്ങള്‍ നടത്തുമ്പോഴും വധശിക്ഷ എത്രയും പെട്ടെന്ന് നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഇക്കാര്യം ഉന്നയിച്ച് അബ്ദുല്‍ ഫത്തെ മഹ്ദി അറ്റോര്‍ണി ജനറല്‍ അബ്ദുല്‍ സലാം അല്‍-ഹൂത്തിക്ക് കത്ത് അയച്ചു. വധശിക്ഷ അനിശ്ചിതമായി നീട്ടി വച്ചതില്‍ നിയമപരമായ അവകാശം നിഷേധിക്കപ്പെട്ടു. നീതിയും സത്യവും സംരക്ഷിക്കുന്നതിന് ശിക്ഷ നടപ്പാക്കുന്നതിന് പുതിയ തീയതി അടിയന്തരമായി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരുടെ ഓഫിസ് അറിയിച്ചിരുന്നു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ, 2017 ജൂലൈയിലാണ് യെമന്‍ പൗരനായ തലാലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായത്. പിന്നീട് 2020ല്‍ നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ പ്രിയ നിലവിലുള്ളത്. 2023 നവംബറില്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അവരുടെ അപ്പീല്‍ തള്ളുകയും ചെയ്തു.
Story Highlights : Chandy Oommen meets Governor again for Nimisha Priya’s release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here