Advertisement

ഫുട്‌ബോൾ താരം സെർജിയോ അഗ്യൂറോയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു

September 30, 2017
Google News 1 minute Read
argentina football player sergio aguero accident

അർജന്റീന ഫുട്‌ബോൾ താരം സെർജിയോ അഗ്യൂറോയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. വാരിയെല്ലിനു പരിക്കറ്റ അഗ്യുറോയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അഗ്യൂറോ സഞ്ചരിച്ച ടാക്‌സി കാറാണ് അപകടത്തിൽ പെട്ടതെന്നാണ് വ്യക്തമാകുന്നത്. ടാക്‌സി കാർ ഒരു തൂണിൽ ഇടിച്ച് തകർന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്.

സീറ്റ് ബെൽറ്റ് ധരിച്ചതിനാലാണ് അഗ്യൂറോ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷെ വാരിയെല്ലിന് ഗുരുതരമായ പരിക്കായതിനാൽ താരത്തിന് ഏറെക്കാലം ചികിത്സ തേടേണ്ടിവരും.

argentina football player sergio aguero accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here