വധുവിനെ ലഭിക്കാന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിന് കല്യാണമായി

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെകില് അറിയിക്കുമലോ. എനിക്ക് 34 വയസ് ആയി. ഡിമാന്റ് ഇല്ല. അച്ചനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. രഞ്ജിഷിന്റെ ഈ പോസ്റ്റ് ഓര്‍മ്മയില്ലേ? ഏഴ് വര്‍ഷം കൊണ്ട് രഞ്ജിഷ് തല കുത്തി നിന്നിട്ട് നടക്കാത്ത കല്യാണം കേവലം രണ്ട് മാസം കൊണ്ട് ഫെയ്സ് ബുക്ക് ശരിയാക്കിക്കൊടുത്തു. ജാതകത്തിലെ പ്രശ്നങ്ങൾ കാരണം കല്യാണ് നടക്കാതെ മനസ് മടുത്ത അവസരത്തിലാണ് ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറായ രഞ്ജീഷ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടത്. വീടും. അച്ഛനും അമ്മയും ഉൾപ്പെടുന്ന സെൽഫി കൂടി ഇട്ടായിരുന്നു ലോകത്തോട് രഞ്ജീഷിന്റെ ‘പെണ്ണുചോദ്യം’. പെൺകുട്ടിയ്ക്ക് വിദ്യാഭ്യാസം വേണമെന്നതാ മാത്രമായിരുന്നു രഞ്ജീഷിന് ആകെയുള്ള ഡിമാന്റ്. പോസ്റ്റ് ഇട്ട ദിവസം മുതല്‍ നിരവധി കല്യാണാലോചനകള്‍ രഞ്ജീഷിന് വന്നിരുന്നു. അക്കൂട്ടത്തില ഒരെണ്ണമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് അടുത്തിരിക്കുന്നത്.
ജീവിത പങ്കാളിയെ കിട്ടി,
സമയമാകുമ്പോൾ എല്ലാവരേയും അറിയിക്കും,
സഹകരിച്ചവര്‍ക്കെല്ലാം, പ്രത്യേകിച്ച് മീഡിയക്കും നന്ദി. എന്നാണ് രഞ്ജീഷ് ഫെയ്സ് ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here