ഓണവും പെരുന്നാളും ഒന്നിച്ചാഘോഷിച്ച് ദുബൈ ഇന്ത്യൻ മീഡിയ ഫ്രറ്റേർണിറ്റി കുടുംബ സംഗമം

ദുബൈയിൽ ഓണം-ഈദ് ആഘോഷങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മലയാളികളുടെ വിവിധ കൂട്ടായ്മകളുടെ ആഘോഷങ്ങൾ നടന്നുവരികയാണ്.
ഓണം കഴിഞ്ഞ് ഇത്രദിവസമായിട്ടും പ്രവാസി മലയാളികൾ ഇപ്പോഴും ഓണലഹരിയിൽ തന്നെ. കഴിഞ്ഞ ദിവസമാണ് ദുബൈയിലെ ഇന്ത്യൻ മീഡിയ ഫ്രറ്റേർണിറ്റി കുടുംബ സംഗമം നടത്തുന്നത്. ഓണം-ഈദ് ആഘോഷത്തിന്റെ ഭാഗമായിരുന്നു സംഗമം. പി എ ജലീൽ ഉദ്ഘാടനം നടത്തി.വിനോദ് നമ്പ്യാർ,മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു .റോയ് റാഫേൽ ,ശ്രീജിത്ത് ലാൽ നേതൃത്വം നൽകി .
ആഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളി ,ഒപ്പന ,ഗാനമേള അരങ്ങേറി. കൂട്ടായ്മാ അംഗങ്ങൾക്ക് സൗജന്യ വൈദ്യ പരിശോധനയും നറുക്കെടുപ്പിലൂടെ സമ്മാന വിതരണവും സാദിഖ് കാവിൽ സംവിധാനം ചെയ്ത റെഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനോദ്ഘാടനവും നടന്നു.
dubai indian fraternity celebrates onam eid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here