Advertisement

വള്ളംകളി, വെള്ളം കളി, വെള്ളമടി; മ്യാരകമാണ് ഈ ഓണം !

September 30, 2017
Google News 1 minute Read

തിരക്കൊക്കെ ഒന്നൊതുക്കി തിരുവനന്തപുരം ആറ്റിങ്ങൽ നഗരൂർ വാസികൾക്ക് ഇനി ഓണം എത്തുകയാണ്. ഒക്ടോബർ 1 നാണ് ഉദയ യൂത്ത് ക്ലബ്ബിന്റെ സംഭവ ബഹുലമായ ഓണം എത്തുന്നത്. വള്ളംകളി, വെള്ളം കളി എന്നിവയുണ്ട്. വെള്ളംകളി എന്ന് കേട്ടപ്പോൾ മുഖം ചുളിക്കണ്ട. സംഗതി സീരിയസ് ആണ്. വെള്ളം കുടിച്ചാണ് ഈ വെള്ളംകളി നടക്കുന്നത്. വെള്ളംകളി കഴിഞ്ഞാൽ പിന്നെ വെള്ളമടി. അതിനും ഉദയ യൂത്ത് ക്ലബ്ബ് മാർഗ്ഗം കണ്ടു വച്ചിട്ടുണ്ട്. അത് വിജയി വക. വിജയിക്കാവട്ടെ അതിനായി പ്രത്യേക ഫണ്ട് കണ്ടുപിടിക്കുന്ന ടെൻഷനും വേണ്ട.

onam notice 24 1

എങ്ങനെ എന്നല്ലേ ?

വെള്ളമടി മത്സരത്തിൽ ക്ഷമിക്കണം വെള്ളംകുടി മത്സരത്തിൽ വിജയിച്ചാൽ ഒന്നാം സമ്മാനം ഒരു ഫുൾ ബോട്ടിൽ സ്വയമ്പൻ റം കിട്ടും. ചുമ്മാ റം അല്ല; കടവാവൽ പീലിവിടർത്തി പറക്കാൻ വിരിഞ്ഞു നിൽക്കുന്ന ബക്കാർഡി റം.

onam notice 24 3

സെൻസർ ബോർഡൊക്കെ അങ്ങനെ ചുമ്മാ ബോർഡല്ലന്ന് ഉദയ ഭാരവാഹികൾക്കറിയാം. വെള്ളിത്തിരയിൽ അല്ലെങ്കിലും നിയമപരമായ മുന്നറിയിപ്പൊക്കെ ബോക്സ് ആയി ചേർത്തിട്ടുണ്ട്. എന്ന് മാത്രമല്ല , 25 വയസ്സ് മുതൽ 55 വയസ്സ് വരെ ഉള്ളവർക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ…! പ്രായ വിവേചനം ആറ്റിങ്ങൽ വൃദ്ധരുടെ ‘കപ്പാസിറ്റി’യെ വിലകുറച്ചു കണ്ട ഉദയ ഭാരവാഹികൾ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം.

onam notice 24 2

അപ്പൊ എങ്ങനാ ? ബർക്കാഡി ഒരെണ്ണം സ്വന്തമാക്കുന്നോ?

funny village onam celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here