ചാലക്കുടിയിലെ ബ്രോക്കറിന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷിക്കും

ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതമന്ന് പോലീസ്.
തെളിവുകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും റിയൽ എസ്റ്റേറ്റ് ഇടപാടിലെ തർക്കങ്ങളാണ് കൊലയ്ക്കു പിന്നിലെന്നും സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച തൃശ്ശൂർ റൂറൽ എസ് പി യതീഷ് ചന്ദ്ര പറഞ്ഞു.
കൊലപാതകം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം രൂപവത്കരിച്ചിരിക്കുന്നത്. കൊല നടത്തിയ നാലു പേരെയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയതായും രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
special team formed to investigate chalakkudy broker murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here