വിഖ്യാത നടനും സംവിധായകനുമായ ടോം ആൾട്ടർ ഇനി ഓർമ്മ

പ്രശസ്ഥ ബോളിവുഡ് നടനും, സംവിധായകനുമായ ടോം ആൾട്ടറിന്റെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം അറിഞ്ഞത്. വെള്ളിയാഴ്ച രാത്രി സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
1950ൽ മുസൂറിയിലാണ് അമേരിക്കൻ വംശജനായ ആൾട്ടർ ജനിച്ചത്. പഠനത്തിനും മറ്റുമായി അമേരിക്കയിൽ പോയെങ്കിലും 70കളിൽ തിരികെ ഇന്ത്യയിലെത്തി. 1972 പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടിയ അദ്ദേഹം അഭിനയത്തിൽ സ്വർണമെഡലോടെ പാസായി.
രാമാനന്ത് സാഗറിന്റെ ചരസ് എന്ന ചിത്രത്തിലൂടെയാണ് ടോം സിനിമാ ലോകത്ത് എത്തിയത്. സൂപ്പർസ്റ്റാർ ദർമേന്ദ്രയുടെ ബോസായിട്ടായിരുന്നു ഈ സിനിമയിൽ അദ്ദേഹം അഭിനയിച്ചത്. സത്യജിത് റേ, ശ്യാം ബെനഗൽ, രാജ് കപൂർ, വി ശാന്തറാം എന്നീ പ്രസിദ്ധ സംവിധായകരുടെ സിനിമകളിലും ടോം അഭിനയിച്ചിട്ടുണ്ട്.
മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ആൾട്ടർ കാലാപാനി, അനുരാഗ കരിക്കിൻ വെള്ളം എന്നീ മലയാള ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇതിന് പുറമേ, ബംഗാളി, ആസാമീസ്, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
മികച്ച് സ്‌പോർട്‌സ് ലേഖകൻ കൂടിയായ ആൾട്ടറാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി ആദ്യമായി അഭിമുഖം നടത്തിയത്.
സിനിമാ സാഹിത്യലോകത്തെ സമഗ്ര സംഭാവനക്കു 2008ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
tom alter filmography
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here