Advertisement

പ്രസംഗിക്കാൻ എഴുന്നേറ്റ സിദ്ധിഖിന്റെ മുണ്ട് വലിച്ച് മഞ്ജു, വില്ലന്റെ ഓഡിയോ റിലീസിൽ ചിരിപടർത്തിയ സംഭവം

October 1, 2017
1 minute Read
funny incident during villian audio release

മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് നടന്നു. ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളായ മോഹൻലാൽ, മഞ്ജു വാര്യർ, സിദ്ധിഖ്, സംവിധായകൻ, ഛായാഗ്രഹകൻ തുടങ്ങി ചിത്രത്തിന്റെ അണിയറപ്രവർത്തകളെല്ലാം പങ്കെടുത്തു.

എന്നാൽ ചടങ്ങിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

ചടങ്ങിന് ആശംസ നേരാനായി സംവിധായകൻ സിദ്ധിഖിനെ വേദിയിലേക്ക് ക്ഷണിച്ചു. എന്നാൽ തന്നെയാണ് വിളിച്ചതെന്ന് തെറ്റിദ്ധരിച്ച് നടൻ സിദ്ധിഖ് ചാടി എഴുനേറ്റ് ആശംസ പറയാനായി വേദിയിലേക്ക് നടന്നു. എന്നാൽ അവതാരകനായി എത്തിയ സംവിധായകൻ ഉണ്ണി കൃഷ്ണൻ അപ്പോഴേക്കും നടൻ സിദ്ധിഖിനെയല്ല സംവിധായകൻ സിദ്ധിഖിനെയാണ് വിളിച്ചതെന്ന് പറഞ്ഞ് താരത്തെ മടക്കി അയക്കുകയായിരുന്നു.

അബദ്ധം പറ്റി തിരികെ സീറ്റിൽ ഇരിക്കാൻ ചെന്നപ്പോഴായിരുന്നു മോഹൻലാലിന്റെ വക കമന്റ്. സിദ്ധിഖ് എഴിനേറ്റപ്പോൾ തന്നെ മഞ്ജു താരത്തിന്റെ മുണ്ടിൽ കയറി പിടിച്ചതാണ്. മുണ്ട് അഴിഞ്ഞുപോകാതിരുന്നത് നന്നായി…!!

പിന്നീട് രണ്ട് മൂന്ന് ആശംസകൾക്ക് ശേഷം സിദ്ധീഖിനെ വേദിയിലേക്ക് വിളിച്ചപ്പോൾ സിദ്ധിഖ് ഇക്കാര്യം വേദിയിൽ തുറന്നു പറഞ്ഞു. ഇത് ഒരു കൂട്ടച്ചിരിക്ക് വഴിയൊരുക്കി.

funny incident during villian audio release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top