സിനിമാ നടന്, പ്രശസ്തി, പണം ഇവ രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള കാരണങ്ങളല്ലെന്ന് രജനീകാന്ത്

സിനിമാ നടന്, പ്രശസ്തി, പണം എന്നീ കാരണങ്ങളാൽ രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നു തമിഴ് സൂപ്പര്‍സ്റ്റാർ രജനീകാന്ത്. ചെന്നൈയില്‍ നടന് ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ഗുണങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണ്, നടനില്‍നിന്നു രാഷ്ട്രീയക്കാരനിലേക്കു വളരാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടതുണ്ട്. അതിനുള്ള രഹസ്യങ്ങള്‍ തനിക്ക് അറിയില്ല. എന്നാല്‍ കമല്ഹാസന് അത് അറിയാമെന്നു തോന്നുന്നു. രണ്ടു മാസം മുൻപായിരുന്നെങ്കില് അദ്ദേഹം അത് എന്നോടു പറഞ്ഞേനെ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒപ്പം കൈപിടിക്കാനാണു പറയുന്നതെന്നും രജനീകാന്ത് പറഞ്ഞു.രജനീകാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച് ഒരേ വേദിയിലെത്തിയത്.
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. നേരത്തെ, ചെന്നൈ കാമരാജര്‍ ശാലയില്‍ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അവിടെ നിന്ന് നീക്കിയിരുന്നു. നടന് കമല്ഹാസന്, തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പന്നീര്‍ശെല്‍വം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here