ഓപ്പറേഷൻ സിന്ദൂർ: ‘കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ’; മുഖ്യമന്ത്രി

തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഇല്ലാതാക്കാൻ നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം പഹല്‍ഗാം ഭീകരാക്രമത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്‍. ഇരുപത്തിനാല് മിസൈലുകള്‍ ഉപയോഗിച്ച് ഒന്‍പതിടങ്ങളിലെ ഭീകര ക്യാമ്പുകളാണ് തകര്‍ത്തത്. ഇരുപത്തിയഞ്ച് മിനുറ്റിനുള്ളില്‍ ലക്ഷ്യം കണ്ടു. ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അജ്മല്‍ കസബും ഡോവിഡ് കോള്‍മാന് ഹെഡ്‌ലിയുമുള്‍പ്പടെ പരിശീലനം നേടിയ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമായി. സാഹസത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് സേനയുടെ മുന്നറിയിപ്പ്.
ഇന്ത്യ തകര്‍ത്ത ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്താനകത്തും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്. ജെയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രമായ ബഹവല്‍പൂരിലെ മര്‍ക്കസ് സുബാഹ്നള്ള ക്യാമ്പ്, മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചന നടന്ന മുരിഡ്കെയിലെ മര്‍കസ് ത്വയ്ബ ക്യാമ്പ് എന്നിവയടക്കം ഇതില്‍ ഉള്‍പ്പെടും.
Story Highlights : CM Pinarayi Vijayan react operation sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here