Advertisement

ശിവാജി ഗണേശൻ പ്രതിമ ഉദ്ഘാടനം; വേദിയിൽ ഒരുമിച്ച് കമൽഹാസനും രജനികാന്തും

October 1, 2017
Google News 1 minute Read
rajanikanth and kamal hasan in single stage

ചെന്നൈയിൽ ശിവാജി ഗണേശൻ പ്രതിമ ഉദ്ഘാടന ചെയ്തു. ഉപമുഖ്യമന്ത്രി ഒ പനീർശെൽവമാണ് ശിവാജി സ്മാരകം ഉദ്ഘാടനം ചെയ്തത്. നടൻമാരായ രജനീകാന്ത്, കമൽഹാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രാഷ്ട്രീയത്തിൽ ശോഭിക്കാൻ പേരിനും പ്രശസ്തിക്കും പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത് പറഞ്ഞു. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി മാറ്റുന്നത്
വിലപ്പെട്ട മറ്റുചിലതാണ്. അതെന്താണെന്ന് കമൽഹാസന് അറിയാം. രണ്ടുമാസം മുമ്പ് ചോദിച്ചിരുന്നുവെങ്കിൽ അദ്ദേഹം പറഞ്ഞു തരുമായിരുന്നു. എന്നാൽ ഇന്ന്
ചോദിക്കുമ്പോൾ എന്റെയൊപ്പം വരൂ എല്ലാം മനസിലാക്കിത്തരാം എന്നാണ് പറയുന്നതെന്ന് രജനികാന്ത് പറഞ്ഞു.

രാഷ്ട്രീയത്തിനപ്പുറം ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞ നടനായിരുന്നു ശിവജി ഗണേശനെന്ന് കമൽഹാസൻ പറഞ്ഞു. അദ്ദേഹത്തിന്റെ ശിൽപ്പം അനാച്ഛാദനം ചെയ്യാൻ ആരോടും അപേക്ഷിച്ചിരുന്നില്ല. ആര് എതിർത്താലും ഈ ചടങ്ങിൽ താൻ പങ്കെടുക്കുമായിരുന്നു. തന്നെ പുറത്തുനിർത്തിയാൽപോലും ചടങ്ങിന്
എത്തുമായിരുന്നുവെന്ന് കമൽഹാൻ പറഞ്ഞു. താൻ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുകതന്നെ ചെയ്യുമെന്നും അതിന് ആരും അവസരം നൽകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ചെന്നൈ കാമരാജർ ശാലയിൽ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അവിടെ നിന്ന് നീക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് പുതിയ സ്മാരകം നിർമ്മിച്ചത്.

 

rajanikanth and kamal hasan in single stage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here