ബാബ്ബര്‍ ഖല്‍സ ഭീകരര്‍ പിടിയില്‍

പഞ്ചാബില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ബാബ്ബര്‍ ഖല്‍സ ഭീകരര്‍ പിടിയില്‍. ഏഴ് പേരാണ് പിടിയിലായത്. ലുധിയാനയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ ഒരാള്‍ 17 കാരനാണ്. ഇവരില്‍ നിന്ന് മൂന്ന് തോക്കുകള്‍ കണ്ടെത്തി.
ഖാലിസ്ഥാന്‍ ഭീകര സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ലുധിയാന പോലീസ് കമ്മീഷണര്‍ ആര്‍. എന്‍. ധോകെ വ്യക്തമാക്കി. ഖാലിസ്ഥാന്‍ വാദത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും എഴുതുന്നവരെ കേന്ദ്രീകരിച്ചാണ് ബാബ്ബര്‍ ഖല്‍സ ആക്രമണം നടത്തിയിരുന്നത്.റിംപി എന്ന് വിളിക്കുന്ന കുല്‍ദീപ് സിങ്, ജോധേവാള്‍, ജസ്സ എന്ന വിളിപ്പേരുള്ള ജസ്വീര്‍ സിങ്, അംന എന്ന അമന്‍ പ്രീത് സിങ്, ഓംകാര്‍ സിങ്, ജുഗ്രജ് സിങ്, അമ്രിത്പാല്‍ എന്നിവരാണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇവരില്‍ ആറു പേരെ എഴു ദിവസത്തെ പോലീസ് കസ്റ്റഡിയിലും, പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ഹോമില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here