എത്രയൊക്കെ കഴിവുണ്ടെന്ന് പറഞ്ഞാലും നന്നായി പെരുമാറാൻ അറിയില്ലെങ്കിൽ പിന്നെന്ത് ഗുണമാണുളളത് ? നടിയെ അപമാനിച്ച സംവിധായകനെതിരെ കനിഹ

പൊതുവേദിയിൽ കബാലി താരം ധൻസികയെ സംവിധായകൻ ടി രാജേന്ദർ (ടിആർ) അപമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി നടി കനിഹ രംഗത്ത്.
ടിആറിന്റെ പക്വതയില്ലായ്മ കണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്നാണ് കനിഹ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എത്രയൊക്കെ കഴിവുണ്ടെന്ന് പറഞ്ഞാലും നന്നായി പെരുമാറാൻ അറിയില്ലെങ്കിൽ പിന്നെന്ത് ഗുണമാണുളളതെന്ന് കനിഹ ചോദിച്ചു. ഇത്തരത്തിലൊരു കാര്യം പറയണമെങ്കിൽ നടിയോട് സ്വകാര്യമായി സംസാരിക്കണമായിരുന്നെന്നും പൊതുവേദിയിൽ അപമാനിച്ചത് മോശമായിപ്പോയെന്നും കനിഹ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പരിപാടിക്കിടെ തന്റെ പേര് പറയാൻ വിട്ടുപോയതിന് നടി ധൻസികയെ നടനും സംവിധായകനും നിർമാതാവുമായ ടി.രാജേന്ദർ പരസ്യമായി അപമാനിച്ചത്.
പൊതുവേദിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് പരസ്യമായി രാജേന്ദ്രൻ ശകാരിച്ചപ്പോൾ ധൻസികയ്ക്ക് പിടിച്ച് നിൽക്കാനായില്ല. മാധ്യമങ്ങൾക്ക് മുന്നിൽ താരം പൊട്ടിക്കരഞ്ഞു. ധൻസിക മാപ്പ് പറഞ്ഞെങ്കിലും രാജേന്ദ്രൻ ചെവിക്കൊണ്ടില്ല.
kaniha on dhansika issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here