Advertisement

വാലന്റൈന്‍സ് ദിനത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കനിഹ

February 14, 2022
Google News 2 minutes Read

വാലന്റൈന്‍സ് ദിനത്തില്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിലെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ.
സെറ്റില്‍വെച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമെടുക്കാന്‍ പറ്റിയ ഏറ്റവും അനിയോജ്യമായ നിമിഷം കണ്ടെത്തിയിരിക്കുന്നു എന്നാണ് കനിഹ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്. ജോലിയോടുള്ള പ്രണയത്തിന്, ഈ ഇതിഹാസത്തോടുള്ള പ്രണയത്തിന്.ഹാപ്പി വാലന്റൈന്‍സ് ഡേ!,’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. (mammootty)

പഴശിരാജ, ദ്രോണ, കോബ്ര, ബാവൂട്ടിയുടെ നാമത്തില്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം എന്നിവയാണ് മമ്മൂട്ടിയോടൊപ്പം കനിഹ നേരത്തേ അഭിനയിച്ച ചിത്രങ്ങള്‍. ഏറെ ആവേശത്തോടെ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐയുടെ അഞ്ചാംഭാഗം. ഒരേ കഥാപാത്രത്തെ നായകനാക്കി അഞ്ചാം ഭാഗമിറങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.

Read Also :കുഞ്ഞ് ആരാധകനൊപ്പം സെല്‍ഫിയെടുത്ത് മമ്മൂട്ടി,<br>ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ലെന്ന് അക്കു

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ കൂട്ടിനുണ്ടാവും. സായ്കുമാര്‍, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. മമ്മൂട്ടി കെ. മധു-എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള കാഴ്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

1988ലാണ് ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. സിനിമ ഹിറ്റായതോടെ 1989 ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാമതും സി.ബി.ഐ എത്തി.
അതും ബോക്‌സോഫീസ് ഹിറ്റായി. പിന്നീട് ഒരു ഇടവേളക്ക് ശേഷം 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐയും തൊട്ടടുത്ത വര്‍ഷം നേരറിയാന്‍ സി.ബി.ഐയും എത്തി. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. നാലു ഭാഗങ്ങളും ഒരുപോലെ പ്രദര്‍ശന വിജയം നേടി എന്നൊരു പ്രത്യേകത കൂടി സി.ബി.ഐ സീരീസിനുണ്ട്.

Story Highlights: Kaniha shares a picture with Mammootty on Valentine’s Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here