Advertisement

കുഞ്ഞ് ആരാധകനൊപ്പം സെല്‍ഫിയെടുത്ത് മമ്മൂട്ടി,
ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ലെന്ന് അക്കു

February 7, 2022
Google News 1 minute Read

ദുബായ് എക്‌സ്‌പോയില്‍ സന്ദര്‍ശനത്തിന് എത്തിയ സമയത്ത് കുഞ്ഞ് ആരാധകനൊപ്പം സെല്‍ഫിയെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുസൃതിച്ചിരിയുമായി മമ്മൂട്ടിയുടെ തോളില്‍ കൈയ്യിട്ട് ചേര്‍ന്നിരിക്കുന്ന കുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അക്കു എന്ന് വിളിക്കുന്ന അക്ബറാണ് ചിത്രത്തിലെ കുട്ടി ആരാധകന്‍. സ്വപ്നം സഫലമായ നിമിഷം എന്ന ആമുഖത്തോടെയാണ് ചിത്രം അക്ബര്‍ പങ്കുവച്ചത്. (mammootty)

ചിത്രങ്ങള്‍ പുറത്തുവിട്ടത് അക്ബരാഫ്രാന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ്. പുറത്തുവിട്ട ചിത്രത്തിനൊപ്പം സൂപ്പര്‍താരത്തിന്റെ കൂടെ സെല്‍ഫി എടുക്കാന്‍ സാധിച്ചതിലുള്ള ആവേശവും സന്തോഷവും അക്ബര്‍ പങ്കുവയ്ക്കുന്നുമുണ്ട്.

Read Also : ലതാ മങ്കേഷ്കര്‍ സം​ഗീതത്തിലൂടെ ജീവിക്കുമെന്ന് മോഹൻലാൽ; സമാനതകളിലാത്ത ശബ്ദത്തിന് ഉടമയെന്ന് മമ്മൂട്ടി

അക്ബറിന്റെ വാക്കുകള്‍ : ‘ദുബായ് 2020 എക്‌സ്‌പോയിലെ സ്വപ്നസാഫല്യ നിമിഷം!. എക്കാലത്തേയും എന്റെ പ്രിയ അഭിനേതാവ്, റോള്‍ മോഡല്‍, സൂപ്പര്‍ ഹീറോ മമ്മൂട്ടി!. മമ്മൂക്കയെ സിനിമയില്‍ കാണുന്നതിനെക്കാള്‍ ഗ്ലാമര്‍ നേരില്‍ കാണാനാണ്. വിചാരിക്കാതെ കണ്ടപ്പോള്‍ ദുബായില്‍ വന്നതിനേക്കാള്‍ സന്തോഷം!, ഇത് ശരിക്കും കണ്ടതാണോ എന്ന് എനിക്ക് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോള്‍ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല. ഇങ്ങനെ ഫോട്ടോ എടുക്കാന്‍ അവസരം തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി.’

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച തെന്നിന്ത്യന്‍ താരം ആര്‍. മാധവന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മമ്മൂട്ടിക്കും മാധവനും പ്രജേഷ് സെന്നിനും ഒപ്പം നിര്‍മാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ചയില്‍ പങ്കാളിയായി. സംവിധായകന്‍ പ്രജേഷ് സെന്‍ അടക്കമുള്ളവരാണ് മമ്മൂട്ടിയുടെയും മാധവന്റെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here