Advertisement

ലതാ മങ്കേഷ്കര്‍ സം​ഗീതത്തിലൂടെ ജീവിക്കുമെന്ന് മോഹൻലാൽ; സമാനതകളിലാത്ത ശബ്ദത്തിന് ഉടമയെന്ന് മമ്മൂട്ടി

February 6, 2022
Google News 3 minutes Read

ലതാ മങ്കേഷ്കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും . ‘ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും’ എന്ന് മമ്മൂട്ടിയും ‘സം​ഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന്’ മോഹൻലാലും പറഞ്ഞു. സിനിമാ രം​ഗത്തും രാഷ്ട്രീയ, സാംസ്കാരിക രം​ഗത്തുൃമുള്ള നിരവധി വ്യക്തികളാണ് ലതാ മങ്കേഷ്കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

”ഭാരത രത്ന ലതാ മങ്കേഷ്കർ എന്ന സം​ഗീത പ്രതിഭാസത്തിന്റെ വിയോ​ഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അ​ഗാധമായ ദു:ഖം തോന്നി. സം​ഗീതത്തിലൂടെ അവർ ജീവിക്കട്ടെ, അവരുടെ പ്രിയപ്പെട്ടവരിലേക്ക് അനുശോചനം അറിയിക്കുന്നു” എന്നായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്.

”ഇന്ത്യക്ക് നമ്മുടെ വാനമ്പാടി നഷ്ടപ്പെട്ടു. ഇനിയൊരിക്കലും സിനിമയും സം​ഗീതവും പഴയത് പോലെ ആകില്ല. ലതാജി നിങ്ങളുടെ പ്രതീകാത്മക ശബ്ദവും മഹത്വമുള്ള പ്രവർത്തനങ്ങളും സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും”. മമ്മൂട്ടി ട്വീറ്റിൽ കുറിച്ചു.

‘റെസ്റ്റ് ഇന്‍ പീസ്, ലെജെന്‍ഡ്’ എന്നാണ് നടന്‍ പ്രിഥ്വിരാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുംബൈയിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു ലതാ മങ്കേഷ്കറിന്റെ അന്ത്യം. 92 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 13ാം വയസ്സിലാണ് ലത സം​ഗീതലോകത്തേക്ക് ചുവടുവെച്ചു തുടങ്ങുന്നത്. ഇന്ത്യൻ സം​ഗീതത്തിലെ ഒഴിവാക്കാൻ സാധിക്കാത്ത സാന്നിദ്ധ്യമായി ലത മങ്കേഷ്കർ മാറിയത് വളരെപ്പെട്ടെന്നായിരുന്നു.

Story Highlights: mohanlal-mammotty-about-latha-mankeshkar-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here