Advertisement

കൊച്ചി മെട്രോ നാളെ മുതല്‍ നഗരഹൃദയത്തിലേക്ക്

October 2, 2017
Google News 1 minute Read
kochi metro kochi metro snehayathra kochi metro income crosses 70 lakhs kochi metro delay tomorrow

മെട്രോ ട്രെയിന്‍ സര്‍വീസ് എറണാകുളം നഗരഹൃദയത്തിലേക്ക് ഓടിത്തുടങ്ങും. പാലാരിവട്ടം-മഹാരാജാസ് കോളേജ് റൂട്ടിലെ സര്‍വീസിന് നാളെ രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോ യാത്ര നടത്തുന്നതോടെ സര്‍വീസിന് ഔപചാരിക തുടക്കം.

തുടര്‍ന്ന് 11ന് എറണാകുളം ടൗണ്‍ഹാളില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നിവ പുതിയ സ്റ്റേഷനുകള്‍. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത.

നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും പ്രമുഖ റണ്ണിങ് ക്ലബ് ആയ സോൾസ് ഓഫ് കൊച്ചിനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മെട്രോ ഗ്രീൻ റണ്‍ രാവിലെ നടന്നു. നിരവധിപേരാണ് ഓട്ടത്തിൽ പങ്കെടുക്കാൻ എത്തിയത്. ദർബാർ ഹാൾ ഗ്രൗണ്ട് മുതൽ മെട്രോ റൂട്ടിലൂടെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തി തിരിച്ചു ദർബാർ ഹാൾ ഗ്രൗണ്ടിൽ അവസാനിക്കുന്ന 10 കിലോമീറ്റർ ആണ് ‘മെട്രോ ഗ്രീൻ റൺ’ – ന്റെ ദൈർഘ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here