ദിലീപ് പുറത്തിറങ്ങി

നടിയെ അക്രമിച്ച കേസിൽ 85 ദിവസമായി ജയിലിൽ കഴിഞ്ഞ ദിലീപ് ഒടുവിൽ പുറംലോകം കണ്ടു. ഇന്ന് ഉച്ചയോടെ ഹൈക്കോടതി ദിലീപിന് കർശന ഉപാധികളോടെ ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെ തന്നെ ദിലീപിനെ പുറത്തെത്തിക്കാനുള്ള നിയമ നടപടികൾക്കായുള്ള ഒരുക്കങ്ങൾ അഭിഭാഷകർ തുടങ്ങിയിരുന്നു.
ആലുവ സബ് ജയിലിൽ നിന്നും പുറത്തേക്ക് വരുന്ന താരത്തെ കാത്ത് ദിലീപിന്റെ
സഹോദരനും, മറ്റ് ബന്ധുക്കളും, സുഹൃത്തുക്കളും, സഹപ്രവർത്തകരും, ആരാധകരും, അഭിഭാഷകരും അടങ്ങുന്ന വൻ ജനാവലി തന്നെ ജയിലിന് പുറത്തുണ്ടായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ദിലീപ് വാഹനത്തിൽ ചവിട്ടി നിന്ന് ആരാധകരെ കൈവീശ് കാണിച്ച് അഭിവാദ്യം ചെയ്തു. ജയിലിൽ നിന്നറങ്ങി ദിലീപ് നേരെ തന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലേക്കാണ് പോകുക.
കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ദിലീപിന് ജാമ്യം ലഭിച്ചതിനാൽ വിചാരണ കാലയളവിൽ ജയിലിൽ കഴിയെണ്ടതില്ല.
കർശന ഉപാധികളോടെയായിരുന്നു ദിലീപിന് കോടതി ജാമ്യം നൽകിയത്. പാസ്‌പോർട്ട് സമർപ്പിക്കുക, ഒരു ലക്ഷം രൂപ ബോണ്ട് നൽകണം , 2 ആൾ ജാമ്യം എന്നിവയാണ് കോടതി നിഷ്‌കർശിച്ചിരിക്കുന്ന ഉപാധികൾ. ഏഴ് ദിവസത്തിനകം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ പാസ്‌പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
dileep out of jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here