ഗുർമീതിന്റെ വളർത്തുമകൾ ഹണി പ്രീത് പിടിയിൽ

പീഡനക്കേസിൽ ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹീം സിംഗിന്റെ വളർത്തുമകൾ ഹണി പ്രീത് പോലീസ് പിടിയിൽ. ഏറെ നാളായി ഹണി പ്രീതിനായി പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ നീണ്ടനാളായി ഹണി പ്രീത് പോലീസിന് പിടി നൽകാതെ ഒളിവിൽ കഴിയുകയായിരുന്നു.
അതിനിടെ ഇന്ന് രാവിലെ ഹണി പ്രീത് ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. താനും ഗുർമീതും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്നത് ശരിയല്ലെന്നും തന്റെ പിതാവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഹണി പ്രീത് പറഞ്ഞിരുന്നു. എന്നാൽ ഈ അഭിമുഖം വന്ന് നിമിഷങ്ങൾക്കുള്ളിലാണ് ഹണി പ്രീത് അറസ്റ്റിലാകുന്നത്.
ഗുർമീത് അറസ്റ്റിലായ ഉടൻ ഹണിപ്രീതിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഉടൻ ഒളുവിൽ പോകുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here