പി ടി ഉഷക്ക് ഭൂമി നൽകേണ്ടെന്ന് സ്‌പോർട്‌സ് കൗൺസിൽ

p t usha

ഒളിമ്പ്യൻ പി.ടി ഉഷക്ക് കോഴിക്കോട് നഗരത്തിൽ ഭൂമി നൽകേണ്ടെന്ന് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ. ഭൂമിയില്ലാത്ത നിരവധി കായികതാരങ്ങളുണ്ട്. അവർക്ക് ആദ്യം ഭൂമി നൽകണമെന്നാണ് സ്‌പോർട്‌സ് കൊൺസിലിന്റെ നിലപാട്. പി.ടി. ഉഷക്ക് നേരത്തെ പയ്യോളിയിൽ വീടുവച്ച് നൽകിയത് കേരള സർക്കാരാണ്. െപൊതുമരാമത്ത് വിഭാഗമാണ് വീടുനിർമിച്ചതെന്നും ടി പി ദാസൻ പറഞ്ഞു. അതേസമയം ഉഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top