നിത അംബാനിയുടെ 315 കോടി വിലമതിക്കുന്ന ഫോൺ; സത്യമെന്ത് ?

അംബാനിയും ജിയോയും അറെ നാളുകളായി വാർത്താ പ്രാധാന്യം നേടിയിരുന്നുവെങ്കിലും ഈ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് അംബാനി അവതരിപ്പിച്ച ജിയോ അല്ല മറിച്ച് ഭാര്യ നിത അംബാനിയും അവരുടെ 315 കോടി രൂപ വിലമതിക്കുന്ന ഫോണുമായിരുന്നു.
ഫാൽകോൺ സൂപ്പർ നോവ ഐഫോൺ 6 പിങ്ക് ഡയമണ്ട് (Falcon Supernove iPhone 6 Pink Diamond) എന്ന ഫോണാണ് നിയ അംബാനിയുടേത് എന്നായിരുന്നു വാർത്തകൾ. 2014ൽ ആണ് ഈ ഫോൺ ആദ്യമായി അവതരിപ്പിച്ചത്. ഇതിന്റെ പുതിയ വേർഷനാണ് നിത അംബാനി ഉപയോഗിക്കുന്നത്. ആരുടെയെങ്കിലും നിർദേശ പ്രകാരമാണ് ഈ ഫോൺ നിർമ്മിക്കുക. 24 കാരറ്റ് സ്വർണ്ണവും പിങ്ക് ഗോൾഡും ചേർത്താണ് ഈ ഫോണിന്റെ നിർമ്മാണം. ഇത് നിലത്തു വീണാൽ പൊട്ടാതിരിക്കാനായി പ്ലാറ്റിനം കോട്ടിങ്ങും നൽകിയിട്ടുണ്ട്. ഫോണിന്റെ പിൻ ഭാഗത്ത് ഒരു വലിയ ഡയമണ്ട് നൽകിയിട്ടുണ്ട്. അതിനാൽ ഈ ഫോൺ ഒരിക്കലും ഹാക്ക് ചെയ്യാൻ കഴിയില്ല. ഈ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ ഉടൻ തന്നെ നോട്ടിഫിക്കേഷൻ ഉടമയ്ക്ക് ലഭിക്കും; തുടങ്ങിയവയായിരുന്നു ഫോൺ സംബന്ധിച്ച വിവരങ്ങൾ.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ അംബാനിയുടെ ഭാര്യയല്ലെ, ഇത്രയധികം ജനങ്ങൾക്ക് സൗജന്യ വോയിസ് കോളും, ഇന്റർനെറ്റുമെല്ലാം തരാൻ സാധിക്കുമെങ്കിൽ 315 കോടിയുടെ ഫോൺ എന്ന വാർത്തയും ശരിയായിരിക്കുമെന്ന് ജനം വിശ്വസിച്ചു.
എന്നാൽ ഈ വാർത്ത തെറ്റാണ് !! റിലയൻസ് ജിയോ ജനറൽ മാനേജരായ അനുജ ഷർമയാണ് ഇതിന്റെ സത്യാവസ്ഥ പുറത്തുവിടുന്നത്. നിത അംബാനി അത്തരിത്തിൽ ഒരു ഫോണും ഉപയോഗിക്കുന്നില്ലെന്നാണ് അനുജ പറഞ്ഞത്.
truth behind nitha ambani phone worth 315 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here