കേരളത്തിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കണ്ട് പഠിക്കൂ; യോഗിയെ പരിഹസിച്ച് സിപിഎം

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തുമ്പോൾ പരിഹാസവുമായി സിപിഎം.
കേരളത്തിലെത്തുന്ന ആദിത്യനാഥ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ട് പഠിക്കണമെന്ന ട്വീറ്റിലൂടെയാണ് സിപിഎം യോഗിയെ സ്വാഗതം ചെയ്തത്.
ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിൽ നൂറിലേറെ കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ പരിഹാസം.
ട്വീറ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. കീച്ചേരി മുതൽ കണ്ണൂർ വരെയുള്ള പദയാത്രയിൽ യോഗി ആദിത്യനാഥ് പങ്കെടുക്കും. വൈകീട്ട് നടക്കുന്ന പൊതു സമ്മേളനത്തിൽ ആദിത്യനാഥ് പ്രസംഗിക്കും.
We invite UP CM Yogi to visit Kerala Hospitals to learn how to run Hospitals effectively! https://t.co/SzNsMVCDp8
— CPI (M) (@cpimspeak) October 3, 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here