അഭിഭാഷകൻ രാമൻ പിള്ളയ്ക്കൊപ്പം ദിലീപ്

ജാമ്യത്തിലിറങ്ങിയ ശേഷം തന്റെ അഭിഭാഷകൻ രാമൻ പിള്ളയെ നടൻ ദീലിപും ഭാര്യ കാവ്യയും സന്ദർശിച്ചു. ഇന്നലെ വൈകിട്ടാണ് ജാമ്യം ലഭിച്ച് ദിലീപ് പുറത്ത് വന്നത്.അഡ്വക്കേറ്റ് രാം കുമാറായിരുന്നു ദിലീപിനായി ആദ്യം കോടതിയിൽ ഹാജരായത്. രാം കുമാർ വഴി നൽകിയ ജാമ്യ ഹർജികൾ കോടതി തള്ളിയതിനെ തുടർന്നാണ് ആഗസ്റ്റ് മാസത്തിൽ ദിലീപ് ബി. രാമൻപിള്ളയെ വക്കാലത്ത് ഏൽപ്പിച്ചത്. ദിലീപ് പുറത്തെത്തിയതിന് ശേഷം നടൻ സിദ്ധിക് അടക്കമുള്ളവർ ദിലീപിനൊപ്പം ഉള്ള ഫോട്ടോ സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here