Advertisement

ഇന്ധന വില; നികുതി ഭാരം സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന് കേന്ദ്രം

October 4, 2017
0 minutes Read
fuel-rate petrol diesel price hike march

പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനു പിന്നാലെ ബാക്കി നികുതി ഭാരം സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന് കേന്ദ്ര ഉത്തരവ്. ഇന്ധനവിലയിൽ ഏർപ്പെടുത്തിയിട്ടുള്ള മൂല്യവർദ്ധിത നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.

പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇതു സംബന്ധിച്ച നിർദ്ദേശം ഉൾക്കൊള്ളുന്ന കത്ത് സംസ്ഥാന മുഖ്യമന്ത്രിമാർക്കു നൽകിയെന്നാണ് സൂചന. വാറ്റ് ഒഴിവാക്കിയാൽ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വൻ ഇടിവ് സംഭവിക്കും.

ചൊവ്വാഴ്ച ഡൽഹിയിൽ ഡീസൽവില കുത്തനെ ഉയർന്നതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. ഈ ഉതത്രവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. 25 മുതൽ 49 ശതമാനം വരെയാണ് വിവിധ സംസ്ഥാനങ്ങൾ ഇന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നികുതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top