അനസ്തേഷ്യയ്ക്ക് വ്യാവസായികാവശ്യത്തിനുള്ള വാതകം; വാരണാസിയില്‍ 14 പേര്‍ കൊല്ലപ്പെട്ടു

ഗോരഖ്പൂരിലെ കൂട്ടമരണത്തിന് ശേഷം സമാനമായ ദുരന്തം വാരണാസിയിലും. വാരണാസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ അനസ്തേഷ്യ മരുന്നിന് പകരം വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്ന് 14പേര്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ജൂൺ ആറിനും എട്ടിനും ഇടയിലാണ് ആശുപത്രിയുടെ അനാസ്ഥ കാരണം 14 രോഗികൾ മരിച്ചത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് അലഹബാദ് കോടതി ഉത്തരവിട്ടു. നൈട്രസ് ഓക്സൈഡാണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അലഹബാദ് സ്വദേശി മെഹ്‍രാജ് അഹമ്മദ് ലങ്ക പൊലീസിൽ ജൂൺ മാസത്തില്‍ നൽകിയ പരാതിയിലെ അന്വേഷണത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. മെഡിക്കല്‍ വാതകങ്ങള്‍ നിര്‍മ്മിക്കാനോ വില്‍ക്കാനോ അനുമതി ഇല്ലാത്ത കമ്പനിയില്‍ നിന്നാണ് ആശുപത്രി നൈട്രസ് ഓക്സൈഡ് വാങ്ങിയത്.
sundar lal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here