അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരൻ ഇന്റർപോൾ പിടിയിൽ

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ഇന്റർപോളിന്റെ പിടിയിൽ. എന്റ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥന പ്രകാരമാണ് കാർലോസ് ഗെരോറ്റ എന്ന ഇടനിലക്കാരനെ ഇറ്റലിയിൽ വച്ച് ഇന്റർപോൾ അറസ്റ്റ് ചെയ്തത്.
കാർലോസിനും മറ്റ് ഇടനിലക്കാരായ ക്രിസ്റ്റിയൻ മൈക്കൾ, ഗൈഡോ ഹാഷ്‌കെ എന്നിവർക്കുമെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
വി.വി.ഐ.പികളുടെ യാത്രക്കായി ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്റിൽ നിന്ന് 12 എ.ഡബ്ല്യൂ101 ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിൽ 423 കോടി കോഴയായി കൈമാറിയെന്നാണ് ആരോപണം. കേസിൽ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റും അന്വേഷണം നടത്തുന്നുണ്ട്.
agustawestland mediator held by interpol
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here