തമിഴ്‌നാട്ടിലെ ദാവൂദ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി മരിച്ച നിലയിൽ

‘തമിഴ്‌നാട്ടിലെ ദാവൂദ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ശ്രീധർ ധനപാലനെ(44) മരിച്ച നിലയിൽ കണ്ടെത്തി. സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയിലാണ് ഇയാളെ കംബോഡിയയിൽ കണ്ടെത്തിയത്.
ഏഴു കൊലപാതകങ്ങൾ ഉൾപ്പെടെ 43 കേസുകൾ ശ്രീധറിന്റെ പേരിലുണ്ടായിരുന്നു. അനധികൃത മദ്യവിൽപനയിൽ നിന്നാണ് ഇയാൾ ഭൂമാഫിയാ തലവനായി വളർന്നത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇയാൾ അനധികൃത
മദ്യക്കച്ചവടം നടത്തിയിരുന്നു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു ശ്രീധറിന്റെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
dawood of tamil nadu found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here