Advertisement

ഗാന്ധിയുടെ ഘാതകൻ ഗോഡ്‌സെ അല്ല; പുനരന്വേഷണം വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി

October 5, 2017
0 minutes Read
gandhi assassination

മഹാത്മാ ഗാന്ധി വധം വീണ്ടും കോടതിയിലേക്ക്. ഗാന്ധിയെ കൊന്നത് നാഥൂറാം വിനായക് ഗോഡ്‌സെ അല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നും ഇത് കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് സവർക്കർ അനുകൂലിയായ അഭിനവ് ഭാരത് പ്രവഹർത്തകൻ ഡോ പങ്കജ് ഫട്‌നിസ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ഹർജി നാളെ കോടതി പരിഗണിയ്ക്കും.

ഗാന്ധിയെ കൊന്നാത് ഗോഡ്‌സെ അല്ലെന്നും യഥാർത്ഥ ഘാതകനെ കണ്ടെത്തണമെന്നതുമാണ് ഹർജിയിലെ ആവശ്യം. നാല് വെടിയുണ്ടകളാണ് ഗാന്ധിയുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത്. ഇതിൽ മൂന്നെണ്ണം മാത്രമാണ് ഗോഡ്‌സെയുടെ തോക്കിൽനിന്ന് ഉതിർത്തതെന്നുമ നാലമത് വെടിയുണ്ട അജ്ഞാതന്റേതാണെന്നും ഈ വെടിയുണ്ടയാണ് മരണകാരണമെന്നും ഫട്‌നിസ് ഹർജിയിൽ ആരോപിക്കുന്നു. നേരത്തേ ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top