കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ മലയാളികളായ നാല് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കര്‍ണ്ണാടകയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.ജീന, ജോയദ് ജേക്കബ്, ദിവ്യ,നിഖിത് എന്നിവരാണ് മരിച്ചത് നാല് പേരും എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്.ബാംഗളൂരു മൈസൂരി ദേശിയപാതയിലെ രാമനാഗരയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മൈസൂരുവില്‍ നിന്ന് ബാംഗളൂരുവിലേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥികള്‍. നിഖിലും ജീനയും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. മറ്റ് രണ്ട് പേര് ബാംഗളൂരുവിലും മെഡിസിന് പഠിക്കുന്നവരാണ്. അമിത വേഗതയിലെത്തിയ ട്രക്കാണ് അപകടം ഉണ്ടാക്കിയതെന്നാണ് സൂചന. നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറില്‍ ഇടിച്ച ശേഷം കാറിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here