മുരുകന്റെ മരണം; അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്

വാഹനാപകടത്തില്‍പ്പെട്ട് തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തില്‍ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ സ്വീകരിച്ചുവരുന്ന നടപടിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.വിവരാവകാശ നിയമപ്രകാരവും റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. റിപ്പോര്‍ട്ട് പോലീസിനും കൈമാറിയിട്ടില്ല.
ഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെടുന്നത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയെ മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here