മുരുകന്റെ മരണം; മെഡിക്കൽ കോളേജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം

murukan six doctors added in accused list in relation with murukan dea

തമിഴ്‌നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം. പോലീസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. മുരുകന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടെങ്കിലും പോലീസ് സമയം ആവശ്യപ്പെടുകയായിരുന്നു. കേസ് ഈ മാസം 24ലേക്ക് മാറ്റിയതായും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തിൽ പരിക്കേറ്റ മുരുകൻ മരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top