സിപിഎം അമിത്ഷായ്ക്ക് വഴിയൊരുക്കിയെന്ന പരാമര്‍ശം; രമേശ് ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി

ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് സ്വാഗതമോതി ഫ്ലക്സ് വയ്ക്കുന്നതൊഴികെ ബാക്കി എല്ലാം സിപിഎം കേരളത്തിൽ സംഘ്പരിവാറിന് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമർശന ശബ്ദവും തടയാൻ ജനാധിപധ്യ വിരുദ്ധമായ പല രീതികളും, നിരോധനാജ്ഞയും വിലക്കും ഇന്റർനെറ്റു ബ്ലോക്ക് ചെയ്യലുമുൾപ്പെടെ തെറ്റായ പല നടപടികളും ഉണ്ടാകുന്നത് നാം കാണുന്നുണ്ട്. അത് കേരളത്തിൽ സംഭവിക്കുന്നില്ല. ഇവിടെയാണ്, കേരളവും കേരള സർക്കാരും അഭിമാനത്തോടെ വ്യത്യസ്തത പുലർത്തുന്നത്. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറുന്നത്’ എന്നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ‘നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൊണ്ടോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയത് കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ തകർക്കാനാവില്ല എന്ന് ഞങ്ങൾക്ക് നന്നായറിയാം. ഇടതുപക്ഷത്തിനെതിരെ സംഘപരിവാർ സർവ്വ ശക്തിയും ഉപയോഗിച്ച് ആക്രമണം നടത്തുന്നത് , ഞങ്ങൾ ഉയർത്തുന്ന രാഷ്ട്രീയം സംഘപരിവാറിന്റെ അജണ്ടകളെ തുറന്നുകാട്ടുന്നതും പ്രതിരോധിക്കുന്നതും ആണ് എന്നത് കൊണ്ടാണെന്നും പിണറായി വിജയന്‍ പറയുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാൾക്ക് നിയമമനുസരിച്ച് ആവശ്യമുള്ളതിനേക്കാൾ പത്തിരട്ടി പോലീസിനെയാണ് കണ്ണൂരിൽ വിന്യസിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here