നടിയ്ക്ക് പിന്തുണയുമായി നടന്‍ സിദ്ധിഖ്; പൊങ്കാല പിന്നാലെ

“പെണ്ണേ, ആ കണ്ണുകൾ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാൻ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനൽ”
നടന്‍ സിദ്ധിഖ് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണിവ. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിന്തുണയുമായി പരസ്യമായി പ്രത്യക്ഷപ്പെട്ട നടനാണ് സിദ്ധിഖ്. ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ സിദ്ധിക്ക് ദിലീപിനെ കാണാന്‍ സിദ്ധിഖ് ആലുവയിലെത്തിയിരുന്നു. ദിലീപിനെ പോലീസ് ചോദ്യം ചെയ്ത അവസരത്തിലും ആലുവാ പോലീസ് ക്ലബില്‍ സിദ്ധിക്കെത്തിയിരുന്നു. ഒരേസമയം ആക്രമിക്കപ്പെട്ട നടിയ്ക്കും സംഭവത്തില്‍ അറസ്റ്റിലായ നടനും പിന്തുണ നല്‍കുന്ന താരത്തിന്റെ ഈ നിലപാടിനെ വിമര്‍ശിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here