ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന് പരാതി; റിജില്‍ മാക്കുറ്റിക്കെതിരെ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്കെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ റിജില്‍ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന്മേലാണ് പൊലീസ് നടപടി.(Case filed against Youth Congress Leader Rijil Makkutty)
ബിജെപി നേതാവാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്‍കിയത്. ‘ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക. ഇതിനപ്പുറം മറ്റെന്ത് വരാന്‍. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണം. ക്വിറ്റ് മോദി’ എന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Read Also: രാഹുൽ ഗാന്ധിയ്ക്ക് എതിരായ നടപടി അംഗീകരിക്കാനാവില്ല, പ്രതിപക്ഷങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം; രമേശ് ചെന്നിത്തല
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ നാളെ കൂട്ട സത്യഗ്രഹം ഇരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാജ്ഘട്ടിന് മുന്നില്‍ നാളെ രാവിലെ 10 മണി മുതലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സത്യഗ്രഹമിരിക്കുന്നത്. രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും നിയമ നടപടി നീക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Story Highlights: Case filed against Youth Congress Leader Rijil Makkutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here