Advertisement

ദിലീപ് പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കി

October 7, 2017
Google News 0 minutes Read
dileep.

നടിയെ അക്രമിച്ച കേസിലെ പ്രതിയായ ദിലീപ് പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കി. കേസിൽ 85 ദിവസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ ദിലപ് ജാമ്യവ്യവസ്ഥയനുസരിച്ചാണ് പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കി.

ഏഴു ദിവസത്തിനകം പാസ്‌പോർട്ട് അങ്കമാലി കോടതിയിൽ ഹജരാക്കണമെന്ന് ജാമ്യവ്യവസ്ഥയിൽ കോടതി നിഷ്‌കർഷിച്ചിരുന്നു. ഇത് പാലിക്കുന്നതിനായാണ് ദിലീപ് ഇന്ന് 3.50 നു നേരിട്ട് എത്തിയത്. അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലെ അഡ്വ ഫിലിപ്പ് ടി. വർഗ്ഗീസും ദിലീപിനൊപ്പം കോടതിയിലെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here