ഒരു കുടുംബത്തിലെ അഞ്ചുപേരെ കുത്തിക്കൊന്നു; സ്വത്ത് തർക്കമെന്ന് സംശയം

കിഴക്കൻ ദില്ലിയിലെ മാനസരോവർ പാർക്കിനടുത്ത് ഒരു കുടുംബത്തിലെ അഞ്ചു പേരെ കുത്തിക്കൊന്നു. നാലു സ്ത്രീകളെയും ഒരു സെക്യൂരിറ്റി ജീവനക്കാരനെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വത്ത് തർക്കം മൂലമാണ് കൊലപാതകമെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മറ്റ് കുടുംബാഗങ്ങളെ പോലീസ് ചോദ്യം ചെയ്തു. കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹം പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി, പോസ്റ്റുമോർട്ടത്തിന് അയച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും, കൊലചെയ്തവരെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
five family members killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here