Advertisement

ജിഎസ്ടി ഇളവ്; അരുൺ ജയ്റ്റ്‌ലിയെ പ്രശംസിച്ച് മോഡി

October 7, 2017
0 minutes Read
modi pm rally today gujarat election 2017

ജിഎസ്ടിയിൽ മാറ്റങ്ങൾ വരുത്തിയ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജിഎസ്ടിയിൽ ഇളവ് വരുത്തിയതിനാണ് മോഡി ജയ്റ്റ്‌ലിയെ പ്രശംസിച്ചത്. 27 ഇനങ്ങളുടെ നികുതിയാണ് ജിഎസ്ടി കുറച്ചത്. ഇത് രാജ്യത്തെ ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമാണെന്നും മോഡി ഗുജറാത്തിലെ ഓഖയിൽനിന്ന് ബെയ്റ്റ് ദ്വാരക വരെയുള്ള പാലത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു.

ഇന്ത്യയിൽ ദാരിദ്രത്തിൽ കഴിയാൻ ആരെയും അനുവദിക്കില്ല. ജിഎസ്ടി വരുത്തിയ മാറ്റങ്ങളും പ്രയാസങ്ങളും സർക്കാർ വിലയിരുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യോത്പന്നങ്ങൾക്ക് ഉൾപ്പെടെ നികുതി ഇളവ് പ്രഖ്യാപിച്ചതെന്നും മോഡി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top