ഒരുമാസമായി ഓം ശാന്തി സമരത്തിലാണ്; ആവശ്യം മോഡിയെ വിവാഹം കഴിക്കൽ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി ഓം ശാന്തി ശർമ്മ. സെപ്തംബർ എട്ട് മുതൽ മോഡിയെ വിവാഹം കഴിക്കണമെന്നാവശ്യമവുമായി നാൽപതുകാരിയായ ഓം ശാന്തി ജന്തർമന്ദറിൽ സമരമിരിക്കുകയാണ്.
തനിയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതേണ്ട. പ്രധാനമന്ത്രി ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ധാരാളം ജോലികൾ ചെയ്ത് തീർക്കാനുണ്ട്. അദ്ദേഹത്തിന് സഹായം ആവശ്യമാണെന്നും ഓം ശാന്തി പറയുന്നു. പ്രധാനമന്ത്രിയെ കാണാൻ തന്നെ അനുവദിക്കില്ലെന്ന് അറിയാം. ജനം ഇത് കേൾക്കുമ്പോൾ ചിരിയ്ക്കുമായിരിക്കും. അദ്ദേഹത്തോടുള്ള ബഹുമാനംകൊണ്ടാണ് താൻ മോഡിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്.
ആദ്യ വിവാഹത്തിൽ ശാന്തിയ്ക്ക് 20 വയസ്സ് പ്രായമുള്ള ഒരു മകളുണ്ട്. ധാരാളം സ്വത്തുക്കൾ ഉള്ള സ്ത്രീയാണ് താനെന്നും അവ വിറ്റ് മോഡിയ്ക്ക് സമ്മാനങ്ങൾ വാങ്ങുമെന്നും ഓംശാന്തി പറയുന്നു. മോഡി തന്നെ കാണാനെത്തും വരെ സമരം തുടരുമെന്നും ശാന്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here