കരിപ്പൂരിലേക്കുള്ള വിമാനം ഇറങ്ങിയത് നെടുമ്പാശ്ശേരിയിൽ; പ്രതിഷേധവുമായി യാത്രക്കാർ

കരിപ്പൂരിൽ ഇറങ്ങേണ്ട ഓമാൻ എയർവേസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിൽ കുടുങ്ങി യാത്രക്കാർ. വിമാനം പകുതി വഴിയിൽ ഇറക്കുകയും തുടർ യാത്രാ സൗകര്യം ഒരുക്കാതിരിക്കുകയും ചെയ്തതിൽ പ്രതിഷേധവുമായി യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങാൻ തയ്യാറായില്ല. ഇവർ ഇപ്പോഴും വിമാനത്തിൽ തുടരുകയാണ്.
കാലാവസ്ഥ മോശമാണെന്ന കാരണത്താലാണ് വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. 120 യാത്രക്കാരുള്ള വിമാനം എന്നാൽ കരിപ്പൂരിലെത്തിക്കാനോ മറ്റ് സൗകര്യങ്ങളൊരുക്കാനോ വിമാന കമ്പനി അധികൃതർ തയ്യാറാകുന്നില്ല. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിനാൽ കരിപ്പൂരിലേക്ക് എത്തിക്കാനാകില്ലെന്ന നിലപാടിലാണ് കമ്പനി.
നാലര മണിക്കൂറുകൾ കാത്തിരുന്നിട്ടും യാത്രാ സൗകര്യമൊരുക്കാൻ കമ്പനി തയ്യാറായില്ലെന്നതിനാൽ യാത്രക്കാർ ബഹളം വയ്ക്കുകയാണ്. ഇത്രയും സമയം ഭക്ഷണം ലഭിച്ചില്ലെന്നുെ യാത്രക്കാർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here