അണ്ടര്‍ 17ലോകക്കപ്പ്; ഇനി ഗ്യാലറിയില്‍ സൗജന്യ കുടിവെള്ളം

അണ്ടര്‍ ലോകക്കപ്പ് മത്സരം കാണാന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തുന്ന ആരാധകര്‍ക്ക് ഇനി മുതല്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യും. കഴിഞ്ഞ മത്സരത്തില്‍ കുടിവെള്ളം നല്‍കാത്തതിന് സംഘാടകര്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സ്റ്റേഡിയത്തിലെ കുടിവെള്ള വിതരണം സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റെടുക്കും. കുടിവെള്ളത്തിന് അമ്പത് രൂപവരെയാണ് കഴിഞ്ഞ ദിവസം വാങ്ങിയത്. മതിയായ എണ്ണത്തില്‍ കുടിവെള്ള സ്റ്റാളുകളും ഉണ്ടായിരുന്നില്ല. വെള്ളം തീരാറായതോടെ വലിയ വില സ്റ്റാളുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാണികള്‍ സ്റ്റാള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
fifa
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News