Advertisement

സോളോയുടെ ക്ലൈമാക്സ് മാറ്റിയത് താന്‍ അറിയാതെയെന്ന് സംവിധായകന്‍

October 8, 2017
Google News 1 minute Read
bijoy nambiar

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം സോളോയുടെ ക്ലൈമാക്സ് മാറ്റിയെന്ന പ്രേക്ഷകരുടെ ആരോപണത്തിന് പിന്നാലെ സിനിമയ്ക്കെതിരെ സംവിധായകന്‍ തന്നെ രംഗത്ത്. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് സിനിമയുടെ ക്ലൈമാക്സ് മാറ്റിയതെന്നാണ് സിനിമയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം മാറ്റിയതിനെ കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അത് ചെയ്തത് എന്റെ അറിവോ സമ്മതമോ കൂടാതെയാണ്. നല്ലതോ ചീത്തതോ ആവട്ടെ, ഞാനുണ്ടാക്കിയ സിനിമയ്‌ക്കൊപ്പം തന്നെയാണ് ഞാന്‍ എന്നാണ് ബിജോയ് പറയുന്നത്. തമിഴ്നാട്ടിലെ സിനിമാ സമരത്തെ തുടര്‍ന്ന് ചിത്രം പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാട് മുഴുവന്‍ പാഴായിരിക്കുന്നുവെന്ന് ബിജോയ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ക്ലൈമാക്സ് മാറ്റിയതും ട്വിറ്ററിലൂടെ തന്നെ ബിജോയി ഇതിനെതിരെ രംഗത്ത് വന്നതും.

പ്രേക്ഷകര്‍ക്ക് സ്വീകാര്യമായില്ലെന്ന കാരണം പറഞ്ഞാണ് ക്ലൈമാക്സ് മാറ്റിയത്. നാല് ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.  ഒരേസമയം പഞ്ചഭൂത സങ്കല്‍പത്തെയും ശിവസങ്കല്‍പത്തെയും ഉപജീവിച്ചാണ് ചിത്രത്തിലെ നാല് കഥകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

bijoy nambiar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here