Advertisement

ഇത് കണ്ണിൽ പച്ചകുത്തിയ ഇന്ത്യയിലെ ആദ്യത്തെ വ്യക്തി

October 9, 2017
1 minute Read
delhi man tattooed eyeball for the first time in india

                  ” പച്ചകുത്തുമ്പോൾ ചൂടുളള സൂചി നേത്രത്തിലേക്ക് കയറുന്നത് പോലെ” നേത്രഗോളത്തിൽ ടാറ്റു ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ കരൺ പറഞ്ഞതിങ്ങനെ !! ഡൽഹി സ്വദേശിയായ ഈ യുവാവാണ് ഇന്ത്യയിൽ ആദ്യമായി കണ്ണിൽ ടാറ്റു ചെയ്ത വ്യക്തിയും.

പതിനാറാം വയസ്സിലാണ് കരൺ ആദ്യമായി തന്റെ ദേഹത്ത് പച്ചകുത്തുന്നത്. പിന്നീട് പച്ചകുത്തൽ കരണിന് ഒരു ഹരമായി മാറി. ഇന്ന് സ്വന്തം ശരീരത്ത് എത്ര ടാറ്റു ഉണ്ടെന്ന കാര്യത്തിൽ കരണിന് തന്നെ നിശ്ചയമില്ല. ഇതിന് പുറമെ, 22 പിയേഴ്‌സിങ്ങും കരണിന്റെ ദേഹത്തുണ്ട്.

എന്നാൽ മാസങ്ങൾ നീണ്ട ചിന്തകൾക്കും വിശകലനത്തിനും ശേഷമാണ് നേത്രഗോളത്തിൽ പച്ചകുത്താൻ കരൺ തീരുമാനിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് നേത്രഗോളത്തിലെ ടാറ്റു വിദ്യ കണ്ടുപിടിച്ച ഹൊവാർഡ് സ്മിത്ത് എന്ന ടാറ്റു വിദഗ്ധന്റെ അടുത്തുനിന്ന് തന്നെയാണ് കരൺ തന്റെ നേത്രങ്ങളിലും ടാറ്റു ചെയ്തത്.

നേത്രഗോളത്തിലേക്ക് നിറം കുത്തിവച്ച് വെളളനിറമുളള ഭാഗം മറ്റൊരു നിറത്തിലേക്ക് മാറ്റുന്നതാണ് ഐബോൾ ടാറ്റു എന്നറിയപ്പെടുന്നത്. ജീവിതകാലം മുഴുവൻ പിന്നെ ഇതേ നിറത്തിലായിരിക്കും നേത്രഗോളം ഉണ്ടായിരിക്കുക.
ലക്ഷങ്ങളാണ് ഇതിന് പ്രതിഫലമായി കരണിന് നൽകേണ്ടി വന്നത്.

ഇന്ന് ഇന്ത്യയിൽ നേത്രഗോളത്തിൽ പച്ചകുത്തിയിരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് കരൺ.

delhi man tattooed eyeball for the first time in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top