യെമൻ യാത്ര വിലക്കി ഇന്ത്യ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

ഇനി ഇന്ത്യക്കാർക്ക് യെമനിലേക്ക് പോകാനാകില്ല. ഫാദർ ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർ യെമനിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കിയത്. . ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ചോ യാത്രാരേഖകൾ ഉപയോഗിച്ചോ ഇനി യെമനിലേക്ക് പോകാനാകില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഉത്തരവ് ലംഘിച്ച് യെമിനലേക്ക് പോയാൽ നടപടി സ്വീകരിക്കുമെന്നും പാസ്‌പോർട്ട് റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. റിക്രൂട്ടിംഗ് ഏജൻസികൾക്കും ഇത് സംബന്ഘിച്ച മുന്നറിയിപ്പ് നൽകി കഴിഞ്ഞു. എന്നാൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഉത്തരവിൽ വിലക്കിയിട്ടില്ല. ആഭ്യന്തര സംഘർഷം തുടരുന്ന യെമനിൽ ഇന്ത്യക്കാർക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News